madhua

ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന മധുരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജോജു ജോർജ് നായകനാകുന്ന ചിത്രം സോണി ലിവിൽ ഒ.ടി.ടി റിലീസായാണ് എത്തുന്നത്. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയ ചിത്രമാണ് ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

അർജുൻ അശോകൻ ,​ നിഖിലാ വിമൽ ,​ ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്,​ ലാൽ,​ ജാഫർ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ.