gulf

ദോഹ: പ്രസവത്തെത്തുടർന്ന് മസ്​തിഷ്​കാഘാതം സംഭവിച്ച്​ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്​റ്റുമായ ഹിബ ഇസ്മയില്‍ ആണ് മരിച്ചത്.മുപ്പത് വയസായിരുന്നു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്.

തലശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്​മൂദയുടെയും മകളാണ്. മൂന്നാഴ്ച മുമ്പാണ് ​ ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയിലാവുകയും ആയിരുന്നു. തുടർന്ന് വെന്റിലേറ്ററിലാക്കി.

പ്രസവത്തിന് ശേഷം അമേരിക്കയില്‍ ഉപരിപഠനത്തിന് പോകാന്‍ തയാറെടുക്കുകയായിരുന്നു ഹിബയെന്ന്​ ബന്ധുക്കൾ പറഞ്ഞു.