കൊച്ചി: മാരുതി സുസുക്കിയുടെ ഇയർ എൻഡ് ഓഫർ മേള ഇന്നും നാളെയുമായി (11, 12) കലൂർ സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. പഴയ കാറുകൾക്ക് മികച്ച വില, പുതിയ കാറുകൾക്ക് ആകർഷകമായ സ്‌കീമുകൾക്കൊപ്പം മികച്ച ഫിനാൻസ് ഓപ്‌ഷനുകൾ ലഭ്യമാണ്. മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർമാരായ ഇൻഡസ് മോട്ടോഴ്‌സ്, പോപ്പുലർ വെഹിക്കിൾസ്, സായി സർവീസ്, മെയ്‌ജോ മോട്ടോ എന്നിവർക്കൊപ്പം ചേർന്നാണ് മേള നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി.