മുംബയ്: ഭീമ കൊറെഗാവ് കേസിൽ പ്രതിയായി 3 വർഷം ജയിലിൽ കഴിഞ്ഞ ആക്ടിവിസ്റ്റ് സുധ ഭരദ്വാജ് (60) ജാമ്യത്തിലിറങ്ങി. ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങാനായത്. എങ്കിലും മുംബയ് വിടാനോ മാദ്ധ്യമങ്ങളോടു സംസാരിക്കാനോ രാജ്യാന്തര ഫോൺകോളുകൾ ചെയ്യാനോ അനുവാദമില്ല. 2018 ആഗസ്റ്റ് 28നാണ് സുധയെ അറസ്റ്റ് ചെയ്തത്.