meow-

സൗബിൻ സാഹിർ, മംമ്‌ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.പൂർണമായും യു.എ.ഇയിലായിരുന്നു മ്യാവൂവിന്റെ ചിത്രീകരണം. അറബിക്കഥ, ഡയമണ്ട് നെക്ലസ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽജോസിന് വേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് 'മ്യാവൂ' . സലിംകുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന "മ്യാവൂ" പൂർണമായും യു.എ.ഇയിലാണ് ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.