max-fashion
മാക്‌സ് ഫാഷന്റെ ഏറ്റവും പുതിയ ക്രിസ്‌മസ് കളക്ഷൻ വസ്ത്രങ്ങളണിഞ്ഞ് റാംപിൽ ചുവടുവയ്ക്കുന്ന മോഡലുകൾ

കൊച്ചി: പ്രമുഖ കുടുംബഫാഷൻ കേന്ദ്രമായ മാക്‌സ് ഫാഷൻ ഏറ്റവും പുതിയ ക്രിസ്‌മസ് കളക്ഷനുകൾ അവതരിപ്പിച്ചുവെന്ന് കേരള റീജിയണൽ ബിസിനസ് ഹെഡ് പെഡ്ഡിരാജു ആനന്ദ് റാം പറഞ്ഞു. ശ്രേണിയിലെ പരമ്പരാഗത, പാശ്ചാത്യശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് മോഡലുകൾ റാംപിൽ ചുവടുവെച്ചു.
ഇന്ത്യൻ വസ്ത്രങ്ങൾക്ക് ഡെലിക്കേറ്റ് ട്രഷർ, ഫ്ളവർ ഒഫ് പാരഡൈസ് ഫ്യൂഷൻ, സംസ്‌കൃതി, പാശ്ചാത്യ വസ്ത്രശേഖരത്തിന് സ്വെറ്റ് ഷർട്ട്‌സ്, ഇൻ ദി ഷാഡോ, ഗാർഡൻ ബ്ലൂം എന്നീ പേരുകളാണുള്ളത്. കോവളം ഉദയ് സമുദ്ര ബീച്ച് ഹോട്ടൽ വിഴിഞ്ഞം ഹാളിൽ നടന്ന ഷോയുടെ ഡയറക്ടർ റിയാസും കൊറിയോഗ്രഫർ മോൻസി ജോസഫുമായിരുന്നു.
കാർത്തിക, അരുൺ തുടങ്ങിയവർ ക്രിയേറ്റീവ് ഡയറക്ടർമാരും നിഷാന്ത് ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫിയുമായിരുന്നു. മാക്‌സ് ഫാഷൻ റീജിയണൽ മാർക്കറ്റിംഗ് മാനേജർ ടി.എസ്. ജിത്തു, റീജിയണൽ കൊമേഴ്സ്യൽ മാനേജർ പ്രവീൺ കൃഷ്ണ, ഏരിയ മാനേജർ മുഹമ്മദ് ജാഫർ, കസ്റ്റമർ എക്‌സ്പീരിയൻസ് മാനേജർ രഞ്ജിത് കൃഷ്ണൻ, ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ വികാസ് തുടങ്ങിയവർ പങ്കെടുത്തു.