treat

പങ്കാളിയ്‌ക്ക് തന്നോട് ആകർഷകത്വം കൂടുന്നതിന് യോനിയിൽ ചില പരീക്ഷണങ്ങൾ നടത്താമെന്ന് ചില സ്‌ത്രീകൾ കരുതാറുണ്ട്. പരീക്ഷണങ്ങൾ നല്ല ഹൃദ്യമായ ശാരീരികബന്ധത്തിന് സഹായിക്കുമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് അപകടകരമോ വിപരീത ഫലമോ ഉണ്ടാക്കിയേക്കാം. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

വികാരോദ്ദീപനത്തിനായി പരീക്ഷണമായി സാധാരണ ഭക്ഷണമായി ഉപയോഗിക്കുന്ന വസ്‌തുക്കൾ ഒന്നും യോനീഭാഗത്ത് ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ ചെയ്യുന്നത് ഇവിടെ ബാക്‌ടീരിയ വളരാനും ഭക്ഷണസാധനങ്ങളിലെ ആസിഡ് അംശങ്ങൾ കൊണ്ട് യോനിയ്‌ക്ക് പ്രശ്‌നങ്ങളുണ്ടാകാനും ഇടയാകും.

യോനീ ഭാഗത്ത് സൂര്യസ്‌നാനം ചെയ്യിക്കുന്നത് നല്ലതാണെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ഇത്തരത്തിൽ വിറ്റാമിൻ ഡി ലഭിക്കുമെന്നാണ് ഇവർ കരുതുന്നത്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് നേരിട്ട് വെയിലേൽക്കുന്നതിലൂടെ വരുന്ന അർബുദ രോഗങ്ങൾക്ക് ഇടയാക്കിയേക്കും.

തീവ്രതയേറിയ രശ്‌മികളുമുപയോഗിച്ച് യോനീഭാഗം ശുദ്ധീകരിക്കുക, ആവി കൊള‌ളിക്കുക എന്നിങ്ങനെ ചെയ്യുന്നതും നന്നല്ല. ഇങ്ങനെ ചെയ്‌താൽ ഇവിടെ രക്തയോട്ടം വർദ്ധിക്കുകയും ഗർഭാശയ ഭാഗത്ത് അത് ഗുണം ചെയ്യുമെന്നും കരുതുന്നവരുണ്ട്. എന്നാൽ ആവശ്യത്തിലധികം ചൂടേ‌റ്റാൽ ഇത് ആപത്താണ്. ഇത്തരത്തിൽ ആവി കൂടുമ്പോൾ അവിടങ്ങളിൽ ബാക്‌ടീരിയകൾക്ക് വളരാൻ സാദ്ധ്യതയേറുകയും അത്തരത്തിൽ കൂടുതൽ അണുബാധയ്‌ക്ക് ഇടയാകുകയും ചെയ്യും.

അമർത്തുകയോ അനാവശ്യമായി വെള‌ളമൊഴിക്കുകയോ ചെയ്യുക, യോനീ ഭാഗത്ത് സമ്മർദ്ദമുണ്ടാക്കുക എന്നിവ ചെയ്‌താലും അത് യോനിയ്‌ക്ക് കേടുണ്ടാക്കും. ഇത്തരം കാര്യങ്ങൾ രോഗസാദ്ധ്യതയുണ്ടാക്കുകയും ശരീരബന്ധത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തേക്കാം.