carlson

ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം മാഗ്നസ് കാൾസൺ നിലനിറുത്തി

ദു​ബാ​യ്:​ ​അ​ദ്ഭു​ത​ങ്ങ​ൾ​ ​ഒ​ന്നും​ ​സം​ഭ​വി​ച്ചി​ല്ല​,​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​കി​രീ​ടം​ ​നോ​ർ​വെ​ക്കാ​ര​ൻ​ ​മാ​ഗ്ന​സ് ​കാ​ൾ​സ​ൺ​ ​നി​ല​നി​റു​ത്തി. റഷ്യൻ താരം ഇ​യാ​ൻ​ ​നി​പ്പോ​മ്‌​നി​യാ​ഷി​ക്കെ​തി​രെ​ ​ഇ​ന്ന​ലെ​ 11​-ാം​ ​ഗെ​യി​മി​ൽ​ ​ജ​യം​ ​നേ​ടി​യ​തോ​ടെ​യാ​ണ് ​കി​രീ​ടം​ ​നി​ല​നി​റു​ത്താ​ൻ​ ​ആ​വ​ശ്യ​മാ​യ​ 7.5​ ​പോ​യി​ന്റി​ലേ​ക്ക് ​കാ​ൾ​സ​ൺ​ ​എ​ത്തി​യ​ത്.​ ​അ​വ​സ​ാനം​ ​ക​ളി​ച്ച​ ​നാ​ല് ​ഗെ​യി​മി​ൽ​ ​മൂ​ന്നി​ലും​ ​ജ​യം​ ​നേ​ടി​യാ​ണ് ​കാ​ൾ​സ​ൺ​ ​ത​ന്റെ​ ​അ​ഞ്ചാം​ ​ലോ​ക​ ​കി​രീ​ടം​ ​ഉ​റ​പ്പി​ച്ച​ത്.​ ​ഒ​രു​ ​ജ​യം​ ​പോ​ലും​ ​നേ​ടാ​നാ​കാ​തി​രു​ന്ന​ ​നി​പ്പോ​മ്‌നി​യാ​ഷി​ക്ക് ​ഏ​ഴ് ​സ​മ​നി​ല​ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ 3.5​ ​പോ​യി​ന്റാ​ണ് ​സ​മ്പാ​ദ്യ​മാ​യു​ള്ള​ത്.
ദു​ബാ​യ് ​എ​ക്സ്പോ​യി​ലെ​ ​എ​ക്സി​ബി​ഷ​ൻ​ ​സെ​ന്റ​ർ​ ​വേ​ദി​യാ​യ​ ​ലോ​ക​ചാ​മ്പ്യ​നെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ 11​-ാം​ ​ഗെ​യി​മി​ൽ​ 49​ ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ​നി​പ്പോ​മ്നി​യാ​ഷി​ ​തോ​ൽ​വി​ ​സ​മ്മ​തി​ച്ച​ത്.​ ​മ​ത്സ​രം​ 3​ ​മ​ണി​ക്കൂ​ർ​ 21​ ​മി​നി​ട്ട് ​നീ​ണ്ടു.
2013,​ 2014,2016,2018​ ​വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ​ലോ​ക​ ​ഒ​ന്നാം​ ​റാ​ങ്കു​കാ​ര​നാ​യ​ ​കാ​ൾ​സ​ൺ​ ​ഇ​തി​നു​ ​മു​മ്പ് ലോക കിരീടം​ ​സ്വ​ന്ത​മാക്കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ഇ​ത്ത​വ​ണ​ ​ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ12​ന് ​പ​ക​രം​ 14​ ​ഗെ​യി​മു​ക​ളാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ആ​ദ്യ​ത്തെ​ ​അ​ഞ്ച് ​ഗെ​യി​മു​ക​ളും​ ​സ​മ​നി​ല​യാ​യി​രു​ന്നു.​ ​ആറാമ​ത്തെ​ ​ഗെ​യി​മി​ലാ​ണ് ​കാ​ൾ​സ​ൺ​ ​ആ​ദ്യ​ ​ജ​യം​ ​നേ​ടു​ന്ന​ത്.​ ​തു​ട​ർ​ന്ന് 8,9,11​ ​ഗെ​യി​മു​ക​ളി​ലും​ ​ജ​യം​ ​നേ​ടി​ ​കാ​ൾ​സ​ൺ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​അ​ഞ്ചാം​ ​ത​മ്പു​രാ​നാ​വു​ക​യാ​യി​രു​ന്നു.