kk

ഓൺലൈൻ വഴി സ്ത്രീവിരുദ്ധ പരാമർശങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും പതിൻമടങ്ങ് വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. സൈബർ കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കിയിട്ടും ഇത്തരം കുറ്റങ്ങൾക്ക് കുറവില്ല,​ ഇത്തരത്തിൽ തനിക്ക് അനുഭവിക്കേണ്ട വന്ന അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ണ്ട്.ഹാസ്യനടിയും കണ്ടന്‍റ് ക്രിയേറ്ററുമായ ആഞ്ചൽ അഗർവാൾ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഗർവാൾ താൻ നേരിട്ട അതിക്രമത്തെ കുറിച്ച് വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ ആഞ്ചലിന് ഒരു ദിവസം ഒരാൾ സ്വയംഭോഗം ചെയ്യുന്ന ഒരു വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ ആഞ്ചൽ ആ വീഡിയോ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കുകയായിരുന്നു. അയാൾ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് പങ്കുവച്ചത്. ഇതോടെ അയാളുടെ മുഖം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.വീഡിയോ വൈറലായതോടെ ഒരാൾ വീഡിയോ സൈബർ സെല്ലിലേക്ക് അയച്ചു കൊടുത്തു.. ഇതോടെ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിനോട് അയാൾ ക്ഷമാപണം നടത്തി. തുടർന്ന് മാപ്പപേക്ഷ പൊലീസ് യുവതിക്ക് കൈമാറി. എന്നാൽ, അയാൾ തന്നോട് നേരിട്ട് മാപ്പ് പറയണമെന്ന് അവൾ ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല, എല്ലാ സ്ത്രീകളോടുമാണ് അയാൾ മാപ്പ് പറയേണ്ടതെന്ന് അവൾ പറഞ്ഞു. അങ്ങനെ പ്രതി അവളോട് ഒരു വീഡിയോയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു.മാസ്ക് ധരിച്ച് മാസ്ക് ധരിച്ച് മുഖം പകുതി മറച്ചായിരുന്നു വീഡിയോയിൽ അയാൾ പ്രത്യക്ഷപ്പെട്ടത്. താൻ ചെയ്തത് തെറ്റാണെന്നും, ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നും പ്രതി പറഞ്ഞു. പരാതി ലഭിച്ച ഉടനെ സൈബർ സെൽ നടപടിയെടുത്തതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് ആഞ്ചലയുടെ ധൈര്യത്തെ അഭിനന്ദിച്ച് സന്ദേശങ്ങൾ അയച്ചത്.