elizabath

കടുത്തുരുത്തി: ബന്ധുവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി പിതാവ്. കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) ആണ് മരിച്ചത്. എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പിൽ തോമസ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എലിസബത്തിനെ ഞീഴൂരിലെ ബന്ധുവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്. ഉഴവൂർ കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു എലിസബത്ത്. 2019ലായിരുന്നു കെവിനുമായുള്ള വിവാഹം. മകളെ കെവിനും അയാളുടെ അമ്മയും മാനസികമായി പീഡിപ്പിച്ചെന്നാണ് തോമസിന്റെ പരാതി.

വിവാഹ സമയത്ത് എലിസബത്തിന് അറുപത് പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകിയിരുന്നു. അവൾക്ക് ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്ന് വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് കെവിനും അമ്മയും അവളെ മാനസികമായി പീഡിപ്പിച്ചിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് കെവിൻ പറഞ്ഞിരുന്നെന്നും പരാതിയിൽ പറയുന്നു.