marakkar-movie

മോഹൻലാലിന് സിനിമയോടുള്ള പ്രണയവും അർപ്പണമനോഭാവവുമൊക്കെ എന്നും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. ഓരോ കഥാപാത്രത്തെയും ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എന്ത് സാഹസം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല.

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മേക്കിംഗ് വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. മോഹൻലാലിന്റെ അർപ്പണ മനോഭാവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ വീഡിയോ.

'സെയ്‌ന മൂവീസ്' യൂട്യൂബിലൂടെയാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രായത്തിലും ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ സാഹസ രംഗങ്ങൾ അനായാസകരമായി ചെയ്യുന്ന മോഹൻലാലാണ് വീഡിയോയിലുള്ളത്.

1.12 മിനിട്ട് ദൈർഘ്യമുള്ളതാണ് വീഡിയോയിൽ താരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരിപ്പോൾ.അച്ഛനെ പോലെ തന്നെ പ്രണവ് മോഹൻലാലും സാഹസ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്നതും വീഡിയോയിലുണ്ട്.