nayanthara

കൊച്ചി: തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര ബിസിനസ് രംഗത്തേക്കും ചുവട് വച്ചിരിക്കുകയാണ്. പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി സഹകരിച്ചാണ് താരം സൗന്ദര്യവർദ്ധക ഉത്പന്ന ബിസിനസിലേക്കാണ് ചുവടുവയ്‌ക്കുന്നത്. 'ദി ലിപ്ബാം കമ്പനി" എന്ന പേരിൽ ലിപ് ബാമുകളാണ് താരത്തിന്റെ കമ്പനി വിപണയിലെത്തിക്കുന്നത്.

കമ്പനിയുടെ ലിപ്ബാം ഉപയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് അതിന്റെ ഭാഗമാകാനും ബിസിനസ് വിപുലീകരിക്കാനും നയൻസ് തീരുമാനിച്ചത്. വ്യത്യസ്ത നിറത്തിലും ഫ്‌ളേവറിലമുള്ള നൂറ് ലിപ് ബാമുകളാണ് കമ്പനി വിപണിയിലെത്തിക്കുക. ഒാരോ ചർമ്മക്കാരുടെയും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് വ്യത്യസ്തങ്ങളായ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

''സ്‌കിൻ കെയറിന്റെ കാര്യത്തിൽ നോ കോംപ്രമൈസ് എന്നതാണ് എന്റെ നിലപാട്. ഞാൻ ഉപയോഗിക്കുന്ന ബ്യൂട്ടി ഉൽപന്നങ്ങളിൽ നോക്കുന്നത് അതിന്റെ ഗുണവും സുരക്ഷിതത്വവുമാണ്. ഉയർന്ന പെർഫോമൻസ്, ഒപ്പം ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച പാടില്ല. ഇതേ മൂല്യങ്ങളാകും ലിപ് ബാം കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഡിഎൻഎ. കമ്പനിയുടെ ആദ്യത്തെ ലിപ് ബാം കയ്യിലെടുത്ത ശേഷം എനിക്കിതു ചെയ്യാതിരിക്കാനാവില്ലെന്നു ഞാൻ ഉറപ്പിച്ചു. ഈ സ്‌പെഷൽ പ്രോഡക്‌ട് ലൈനിൽ എനിക്കു സന്തോഷവും തൃപ്‌തിയുമുണ്ട്. എന്നെപ്പോലെ എന്തെങ്കിലും എക്സ്ട്രാ ഓർഡിനറി വേണം എന്നാഗ്രഹിക്കുന്നവർക്ക് ഈ ഉൽപ്പന്നങ്ങൾ ഇഷ്ടമാകും.'' കമ്പനി ലോഞ്ച് ചെയ്ത് നയൻതാര പറഞ്ഞതിങ്ങനെയാണ്. 500 രൂപ മുതൽ 5000 രൂപ വരെയാണ് വില. നിലവിൽ 12 ഫ്‌ളേവറാണ് വിപണയിലുള്ളതെങ്കിലും ഒാരോ ആഴ്ചയിലും ഒാരോ പുതിയ ലിപ് ബാം പുറത്തിറക്കാനാണ് പ്ലാൻ.