
പ്രായത്തിലല്ല കാര്യം, ചെയ്യാൻ മനസുണ്ടോയെന്നതാണ് പ്രധാനമെന്ന് തെളിയിക്കുകയാണ് ഇവിടൊരു കക്ഷി. നാല് വയസ് പ്രായം തോന്നിക്കുന്ന ചെറിയ ബാലൻ തൊട്ടടുത്ത് നിൽക്കുന്ന നായക്കുട്ടിക്ക് വേണ്ടി അവനേക്കാൾ വലിപ്പമുള്ള ബോർവെൽ പ്രവർത്തിപ്പിക്കുകയാണ്.
ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. പ്രായത്തിൽ എത്ര ചെറുതാണെങ്കിലും എല്ലാവർക്കും കഴിയുന്നത്ര ആരെയെങ്കിലും സഹായിക്കാം എന്നായിരുന്നു വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്.
कद कितना ही छोटा हो, हर कोई किसी की यथासंभव #Help कर सकता है.
— Dipanshu Kabra (@ipskabra) December 7, 2021
Well done kid. God Bless you.
VC- Social Media.#HelpChain #Kindness #BeingKind pic.twitter.com/yQu4k5jyh1
പൈപ്പ് പ്രവർത്തിപ്പിക്കാൻ അവൻ നല്ലതുപോലെ കഷ്ടപ്പെടുന്നതും നായക്കുട്ടി അത് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ പൈപ്പിൽ നിന്നും ഇറ്റിറ്റ് വീഴുന്ന വെള്ളം കുടിച്ചാണ് നായക്കുട്ടി ദാഹം ശമിപ്പിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചെത്തിയത്. മുതിർന്നവർ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണെന്നും കുട്ടിയുടേത് വലിയ മനസാണെന്നുമൊക്കെയാണ് അധികം കമന്റുകളും.