
എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കെതിരെയും അതിശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രാഷ്‌ട്രീയ നിരീക്ഷകനാണ് അഡ്വ. എ ജയശങ്കർ. ഇടതുപക്ഷ നിലപാടുകളെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡാണ് വിമർശന വിധേയമായിരിക്കുന്നത്.
ഡിസംബർ 17,18,19 തിയതികളിൽ നടക്കുന്ന സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രമാണുള്ളത്. "കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല" എന്ന് പ്രഖ്യാപിച്ച, വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ ചിത്രം, സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ" എന്നാണ് അഡ്വ. എ ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ലെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം
"കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല" എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ.
കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല.
ഇൻക്വിലാബ് സിന്ദാബാദ്"