online-registration

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 19 മുതൽ 30വരെ ആഘോഷിക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദേവീദർശനത്തിനുള്ള വെർച്വൽക്യൂ ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരൻ, അംഗങ്ങളായ എം.എം. ഹരിദാസ്, എൻ. ഷാജൻ, പി. അശോക്‌കുമാർ, എ.പി. സാജു, മാനേജർ എം.കെ. കലാധരൻ എന്നിവർ പങ്കെടുത്തു. ദേവീദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദർശനം നടത്തുന്നതിനുള്ള സംവിധാനങ്ങളാണ് ക്ഷേത്രട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. ബുക്കിംഗിന് : www.thiruvairanikkulamtemple.org