price-of-vegetables

ചെന്നൈ : തമിഴ്നാട്ടിൽ പച്ചക്കറി വില കുതിക്കുന്നു. തമിഴ്‌നാട്ടിലും കേരളമുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലും പെയ്ത മഴയാണ് വില വർദ്ധിക്കാൻ കാരണം. ഒരു മാസത്തേക്ക് പച്ചക്കറി വിലയിൽ കുറവ് വരാൻ സാദ്ധ്യതയില്ലെന്നും പൊങ്കൽ വരെ വിലവർദ്ധന തുടർന്നേക്കുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. മുമ്പ് വാങ്ങിയിരുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. പച്ചക്കറികളുടെ മാത്രമല്ല, എണ്ണ ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ വിലയിലും വർദ്ധനയുണ്ടായിട്ടുണ്ട്. റെസ്റ്റോറന്റുകളുടെയും മറ്റും പ്രവർത്തനത്തെയും വിലവർദ്ധന പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

 തക്കാളി ( കിലോയ്ക്ക് )

പഴയ വില - 80 രൂപ

പുതിയ വില - 120 രൂപ

 വെണ്ടയ്ക്ക, വഴുതനങ്ങ

പഴയ വില - 20 മുതൽ 40 രൂപവരെ

പുതിയ വില - 100 രൂപ

 കാബേജ്

പഴയ വില - 10 മുതൽ 20 രൂപവരെ

പുതിയ വില - 40 രൂപ