nayanthara

കോസ് മെറ്റിക് രംഗത്താണ് ചുവടുവയ്പ്


തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര ബിസിനസ് രംഗത്തും ചുവടുവയ്ക്കുന്നു. . പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി ചേർന്ന് സൗന്ദര്യവർദ്ധക ഉത്പന്ന ബിസിനസിലേക്കാണ് നയൻതാര പുതിയ ചുവടുമാറ്റം നടത്തിയിരിക്കുന്നത്. ചുണ്ടുകൾ മനോഹരമാക്കുന്നതിനുള്ള ദ ലിപ് ബാം കമ്പനിക്കൊപ്പമാണ് നയൻസ് കൈകോർക്കുന്നത്. വ്യത്യസ്തമായ ചുണ്ടുകൾക്ക് അനുസൃതമായ ഫ്‌ളേവറുകളിൽ ലിപ് ബാമുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. സെൻസിറ്റീവ് ചുണ്ടുകൾക്കെല്ലാമുള്ള പ്രതിവിധിയായിരിക്കും ഈ ലിപ് ബാം .

വ്യത്യസ്തമായ ഉത്പന്നങ്ങൾക്ക് വേണ്ടി മുതൽ മുടക്കി ബിസിനസ് വിപുലീകരിക്കാനാണ് നയൻതാരക്ക് താത്പര്യമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.ഡോ. റെനിതയുമായി പത്തുവർഷത്തെ സൗഹൃദമുണ്ട് നയൻതാരയ്ക്ക്.പ്രധാനമായും ദ ലിപ് ബാം കമ്പനിയ്ക്കുവേണ്ടി മുതൽ മുടക്കുന്നതോടൊപ്പം സർവീസസ് റെസ്റ്റോറന്റ് ചെയിനു കീഴിലുള്ള ചായ് വാലെ ബ്രാൻഡിലും നയൻതാര പണം മുടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് നയൻതാരയുടേതായി റീലിസിനെത്തിയ അവസാന ചിത്രം. കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതലാണ് അടുത്തറിലീസ്. ഒപ്പം സാമന്തയും വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജിന്റെ നായികയായി ഗോൾഡ് എന്ന ചിത്രവും നയൻതാര പൂർത്തിയാക്കിക്കഴിഞ്ഞു.