a-pradeep

ന്യൂഡൽഹി: പുത്തൂർ ഹൈസ്കൂളിലെ പൊതുദർശനത്തിന് ശേഷം പ്രദീപിന്റെ ഭൗതിക ശരീരം കുടുംബ വീട്ടിലെത്തിച്ചു. പൂർണ ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പ്രത്യേകം ക്രമീകരിച്ച സൈനിക വാഹനത്തിലാണ് ഭൗതിക ശരീരം എത്തിച്ചത്. പൊതുജനങ്ങൾക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ധീര സൈനികന് യാത്രമൊഴി നൽകാൻ വലിയ ജനാവലി വീടിന് ചുറ്റും തടിച്ച് കൂടിയിട്ടുണ്ട്. പൊതുദർശനത്തിന് വച്ച പുത്തൂർ സ്കൂളിലും നിരവധിപേർ എത്തിയിരുന്നു.

2004ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂർ വ്യോമത്താവളത്തിൽ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ്.