
ന്യൂഡൽഹി : പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പ് ( പിനാക - ഇ.ആർ ) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പൊഖ്റാനിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റ ( ഡി.ആർ.ഡി.ഒ ) നേതൃത്വത്തിലായിരുന്നു പരീക്ഷണം. ആദ്യ പതിപ്പിന്റെ വിപുലീകരിച്ച പതിപ്പാണ് പിനാക റോക്കറ്റ് ലോഞ്ചർ. ഡി.ആർ.ഡി.ഒ, ആർമമെന്റ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറി, പൂനെ ആസ്ഥാനമായുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി എന്നിവ സംയുക്തമായാണ് രൂപകല്പന നിർവഹിച്ചിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യകളനുസരിച്ച് പ്രവർത്തിക്കുന്ന നൂതന പതിപ്പിന് കൂടുതൽ മിസൈലുകളെ ഒരേ സമയം വക്ഷേപിക്കാനാകും. കൂടാതെ, പിനാക റോക്കറ്റുകൾക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രോക്സിമിറ്റി ഫ്യൂസുകളും പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.