fxtfgtftyr

വാഷിംഗ്ടൺ : 10 വർഷത്തിനിടെ ആദ്യമായി ഐഫോണിന്റെ നിർമ്മാണം താത്ക്കാലികമായി നിറുത്തി വച്ച് ആപ്പിൾ. നിർമ്മാണത്തിനുള്ള ഘടക ഭാഗങ്ങൾക്കുണ്ടായിരിക്കുന്ന ക്ഷാമത്തെപ്പറ്റി ആപ്പിൾ അധികൃതർ ഒക്ടോബറിൽ പ്രതിപാദിച്ചിരുന്നു. നേരത്തെ, വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിൽ 90 ദശലക്ഷം പുതിയ ഐഫോൺ യൂണിറ്റുകൾ നിർമ്മിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടത് 10 ദശലക്ഷം യൂണിറ്റുകളാക്കി കുറച്ചു. നിർമ്മാണ ഘടകങ്ങളുടെ ലഭ്യതക്കുറവ് മൂലം ആപ്പിൾ ഉത്പന്നങ്ങളുടെ അസംബ്ലി ലൈനുകൾ ദിവസങ്ങളോളം നിറുത്തി വച്ചതായി റിപ്പോർട്ടുകളുണ്ട്.

ചൈനയിലെ വൈദ്യുതി ഉപയോഗത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും നിർമ്മാണ ഘടകങ്ങളുടെ ക്ഷാമത്തിന് പ്രധാന കാരണമാണ്. സാധാരണയായി, ഒക്ടോബർ മുതൽ ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോൺ, പെഗാട്രോൺ എന്നിവ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ വർഷം ആപ്പിൾ വിതരണക്കാർ തൊഴിലാളികൾക്ക് അവധി നൽകിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ആപ്പിളിന്റെ വരുമാനത്തിൽ കോടിക്കണക്കിന് ഡോളറുകളുടെ ഇടിവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.