
ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാർഡനിലെ വേദനിലയം വസതി അവരുടെ ജ്യേഷ്ഠന്റെ മക്കളായ ജെ.ദീപ, ജെ.ദീപക് എന്നിവർക്ക് കൈമാറി. വെള്ളിയാഴ്ചയാണ് ചെന്നൈ ജില്ലാ കളക്ടർ വിജയറാണി വീടിന്റെ താക്കോലടക്കമുള്ളവ ഇരുവർക്കും കൈമാറിയത്. ഇരുവരും ദീപയുടെ ഭർത്താവ് മാധവനോടൊപ്പം വേദനിലയം സന്ദർശിച്ചു.