climate-in-delhi

ന്യൂഡൽഹി : ഡൽഹിയിൽ വെള്ളിയാഴ്ച അനുഭവപ്പെട്ടത് ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പേറിയ രാത്രി. താപനില 8.3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെന്ന്

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച പകൽ 23.7 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ കൂടിയ താപനില. സീസണിലെ ശരാശരി താപനിലയിൽ അല്പം താഴെയായിരുന്നു ഇത്.

അതേസമയം, ദീപാവലിയ്ക്ക് ശേഷം ഡൽഹിയിലെ വായു മലിനീകരണം മോശമായി തുടരുകയാണ്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ഡൽഹിയിലെ എ.ക്യു.ഐ ( എയർ ക്വാളിറ്റി ഇൻഡക്സ് ) 302 ആണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയത് 314 ആയിരുന്നു.

ഫരീദാബാദ്, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഗൂർഗാവോൻ, നോയിഡ എന്നിവിടങ്ങളിലെ അന്തരീക്ഷ വായുവിന്റെ നിലവാരവും മോശം നിലയിൽ തുടരുകയാണ്. ഡൽഹിയിൽ പകൽ സമയം നേർത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും ഐ.എം.ഡി അറിയിച്ചിരിക്കുന്നത്.