vfcgfttfg

ബേൺ: 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷന് അനുമതി നല്കി സ്വിറ്റ്സർലൻഡ്. വെള്ളിയാഴ്ചയാണ് സ്വിസ് മെഡിസിൻ ഏജൻസിയായ സ്വിസ്‌മെഡിക് കുട്ടികളിൽ ഫൈസർ ബയോൺടെക്കിന്റെ കൊമിർനാറ്റി വാക്സിൻ ഉപയോഗിക്കാൻ അനുമതി നല്കിയത്. മൂന്ന് ആഴ്ചയുടെ ഇടവേളയിൽ പത്ത് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകളിലായാണ് കൊമിർനാറ്റി വാക്സിൻ നൽകുന്നത്.

1,500 ഓളം കുട്ടികളിൽ നടത്തി ക്ലിനിക്കൽ പരീക്ഷണ ഫലമനുസരിച്ച് 5 മുതൽ 11 വയസു വരെയുള്ള കുട്ടികളിൽ കൊവിഡ് വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്ന് കൊമിർനാറ്റി പൂർണ സംരക്ഷണം നല്കുന്നുവെന്ന് കണ്ടെത്തിയതായി സ്വിസ്മെഡിക് അറിയിച്ചു.

'പാർശ്വഫലങ്ങൾ മുതിർന്നവരെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന,​ ക്ഷീണം,​ ശരീരവേദന,​ തലവേദന, പനി എന്നീ ലക്ഷണങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് ഏജൻസി കൂട്ടിച്ചേർത്തു.