india-sends-medical-suppl

ന്യൂഡൽഹി: ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് മരുന്നുകളടക്കമുള്ള മെഡിക്കൽ സാമഗ്രികൾ അയച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭീകരസംഘടനയായ താലിബാൻ ഭരണം കൈയ്യടക്കിയ ശേഷം ആദ്യമായാണ് ഇന്ത്യ അഫ്ഗാന് മെഡിക്കൽ സഹായം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഫ്ഗാൻ ജനതയെ സഹായിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. കാബൂളിൽ നിന്ന് പത്ത് ഇന്ത്യക്കാരും 94 അഫ്ഗാനികളുമായി ഡൽഹിയിൽ വെള്ളിയാഴ്ച എത്തിയ വിമാനത്തിലാണ് സാമഗ്രികൾ അയച്ചത്. കാബൂളിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ ഇവ ഏറ്റുവാങ്ങി കാബൂളിലെ ഇന്ദിര ഗാന്ധി ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചു.