
പനജി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗോവയിൽ സ്ത്രീകൾക്കായി ഗൃഹലക്ഷ്മി പദ്ധതി അവതരിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാസം തോറും നേരിട്ട് 5000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിയിലൂടെ സർക്കാരിന് ഏകദേശം 1500 മുതൽ 200 കോടി വരെ ചിലവാകുമെന്നും തൃണമൂൽ അറിയിച്ചു. ഗോവയിൽ സ്ത്രീ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ആം ആദ്മിയും കോൺഗ്രസും നടത്തുന്നത്.