pamba

ശബരിമല: തീർത്ഥാടകർക്ക് പമ്പാ ത്രിവേണിയിൽ സ്നാനത്തിന് അനുമതി നൽകിയതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ശബരിമല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. ത്രിവേണി മുതൽ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിന് ശേഷമുള്ള 170 മീറ്ററിലുമാണ് സ്നാനം അനുവദിക്കുക. നാല് പ്രവേശന കവാടങ്ങളുണ്ടാകും. ഇവയിലൂടെ മാത്രമേ നദിയിലേക്ക് ഇറങ്ങാൻ കഴിയൂ. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യമുണ്ടായാൽ സ്നാനം നിറുത്തിവയ്ക്കും.

പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്നു. പുലർച്ചെ രണ്ടു മുതൽ രാത്രി എട്ടുവരെയാണ് തീർത്ഥാടകരെ കടത്തിവിടുക. നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. പാതയിൽ ഏഴ് എമർജൻസി മെഡിക്കൽ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കും.

തീർത്ഥാടകർക്ക് സന്നിധാനത്ത് ഇന്നലെ രാത്രി മുതൽ താമസിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. 500 മുറികൾ സജ്ജീകരിച്ചു. പന്ത്രണ്ട് മണിക്കൂർ വരെ മുറികളിൽ തങ്ങാം. സന്നിധാനത്ത് എത്തി മുറികൾ ബുക്കുചെയ്യാം. ശബരിമല എ.ഡി.എം അർജുൻപാണ്ഡ്യൻ, അഡിഷണൽ എസ്.പി എൻ. രാജൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

സ​ന്നി​ധാ​ന​ത്തേ​ക്ക് ​ട്രാ​ക്ട​റു​ക​ളി​ൽ​ ​ച​ര​ക്കു​നീ​ക്കം
ഭീ​ഷ​ണി​യ​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​പ​മ്പ​യി​ൽ​നി​ന്ന് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​ച​ര​ക്കു​മാ​യി​ ​പോ​കു​ന്ന​ ​ട്രാ​ക്ട​റു​ക​ൾ​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ഭീ​ഷ​ണി​യാ​കു​ന്നി​ല്ലെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​ചീ​ഫ് ​വി​ജി​ല​ൻ​സ് ​ഒാ​ഫീ​സ​ർ,​ ​പ​ത്ത​നം​തി​ട്ട​ ​ഡി​വൈ.​ ​എ​സ്.​പി,​ ​സ​ന്നി​ധാ​ന​ത്തെ​യും​ ​പ​മ്പ​യി​ലെ​യും​ ​സി.​ഐ​മാ​ർ​ ​എ​ന്നി​വ​ർ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ​മ്പ​യി​ൽ​നി​ന്ന് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​സാ​ധ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​രാ​ത്രി​ 12​മു​ത​ൽ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നു​വ​രെ​ ​ട്രാ​ക്ട​ർ​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​ച​ര​ക്കു​നീ​ക്ക​ത്തി​നാ​യി​ ​ഉ​ച്ച​യ്ക്ക് 12​മു​ത​ൽ​ ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​കാ​ന​ന​പാ​ത​യി​ൽ​ ​ട്രാ​ക്ട​ർ​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​നേ​ര​ത്തെ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ ​നി​ർ​ദ്ദേ​ശം​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​പു​തി​യ​ ​ഉ​ത്ത​ര​വി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
കാ​ന​ന​പാ​ത​യി​ലൂ​ടെ​ ​അ​ശ്ര​ദ്ധ​മാ​യി​ ​ട്രാ​ക്ട​റു​ക​ൾ​ ​ഒാ​ടി​ക്കു​ന്ന​ ​വി​വ​രം​ ​ഒ​രു​ ​ഭ​ക്ത​ൻ​ ​അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​ഈ​ ​വി​ഷ​യം​ ​സ്വ​മേ​ധ​യാ​ ​ഹ​ർ​ജി​യാ​യി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​മാ​ത്ര​മേ​ ​ട്രാ​ക്ട​റു​ക​ളി​ൽ​ ​സാ​ധ​ന​ങ്ങ​ൾ​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കാ​വൂ.​ ​അ​ധി​കൃ​ത​ർ​ ​ഇ​തു​റ​പ്പാ​ക്ക​ണം.​ ​തീ​ർ​ത്ഥാ​ട​ർ,​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ബോ​ർ​ഡി​ന്റെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​രെ​ ​ട്രാ​ക്ട​റു​ക​ളി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​ക​രു​ത്.​ ​ഈ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​വ്യ​ക്ത​മാ​ക്കി​ ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ഡി​സം​ബ​ർ​ 13​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി
ശ​ബ​രി​മ​ല​യി​ൽ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​വ​ർ​ദ്ധ​ന​യു​ണ്ടെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​ഡി​സം​ബ​ർ​ ​എ​ട്ടി​ന് ​വെ​ർ​ച്വ​ൽ​ക്യൂ​ ​മു​ഖേ​ന​ 45,000​പേ​ർ​ ​ബു​ക്ക് ​ചെ​യ്ത​തി​ൽ​ 33,410​പേ​ർ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തി.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സ​വും​ ​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യെ​ന്നും​ ​ബോ​ർ​ഡ് ​വ്യ​ക്ത​മാ​ക്കി.