india-is-mourning

ബൽറാംപൂർ: രാജ്യസ്നേഹികൾക്കുണ്ടായ വലിയ നഷ്ടമാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ സരയൂ നഹർ നാഷണൽ പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനകളെ സ്വയം പര്യാപ്തമാക്കാൻ റാവത്ത് അഹോരാത്രം പ്രയ്തനിച്ചു. രാജ്യം മുഴുവനത് കണ്ടതാണ്. ഒരു യോദ്ധാവിന് സമാനമാണ് സൈനികന്റെ ജീവിതവും. രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ് അവരുടെ ജീവിതം.

ഇന്ത്യ വിലപിക്കുകയാണ്. എന്നാൽ വേദനയ്ക്കിടയിലും നടപടികളോ വികസനപ്രവർത്തനങ്ങളോ നിറുത്താൻ ഇന്ത്യ തയ്യാറല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വെല്ലുവിളികളേയും ഇന്ത്യ നേരിടും. ഡിസം. എട്ടിന് വീമരമൃത്യു വരിച്ച മറ്റ് സൈനിക‌ർക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സൈനികരുടെ കുടുംബങ്ങൾക്കായി ഇന്ത്യ ഒന്നായി അണിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.