ashna-liddar

ന്യൂഡൽഹി : " ഒരു സമ്പൂർണ രാജ്യത്തിന് വേണ്ടിയുള്ള അപൂർണ കുടുംബം, നിങ്ങളുടെ സങ്കല്പ്പത്തിനപ്പുറമുള്ള ത്യാഗം ചെയ്യാനായി... " ഡിസംബർ 3ന് ഒരു ഓൺലൈൻ പുസ്തക വായനയ്ക്കിടെ നിസ്വാർത്ഥ സ്വാതന്ത്ര്യം " എന്ന തന്റെ കവിതയിലെ ഈ വരികൾ ചൊല്ലിയപ്പോൾ ആഷ്ന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ദിവസങ്ങൾക്കുള്ളിൽ ഈ വരികൾ തന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന്. കൂനൂർ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ബ്രിഗേഡിയർ ലഖ്‌വിന്ദർ സിംഗ് ലിദ്ദറുടെ മകളാണ് ആഷ്ന.

പതിനാറുകാരിയായ ആഷ്ന കവിത വായിക്കുന്നതിന്റെ വീഡിയോ പുതുച്ചേരി മുൻ ലഫ്റ്റനന്റ് ഗവർണറും ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറുമായ കിരണ ബേദി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് കേൾക്കുമ്പോൾ ആപത്ത് സൂചന തോന്നിയേക്കാം. ജീവിതം വളരെ നിഗൂഢമാണ് - ബേദി കുറിച്ചു. താൻ സ്വാതന്ത്ര്യ ദിനത്തിൽ രചിച്ച കവിതയാണിതെന്ന് ആഷ്ന പറയുന്നത് വീഡിയോയിൽ കാണാം.