
കൊഹിമ: നാഗാലാൻഡിൽ കേന്ദ്ര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ച് പ്രതിഷേധം. കഴിഞ്ഞ ആഴ്ച സൈനികരുടെ വേടിയേറ്റ് നാഗാലൻഡിൽ സാധാരണക്കാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അഫ്സ്പ നിയമത്തെക്കുറിച്ച് ഷാ പാർലമെന്റിൽ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് മോനിൽ പ്രതിഷേധിച്ചത്. അഫ്സ്പ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഗോത്ര സംഘടനയായ കൊന്യാക് യൂണിയനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കൊല്ലപ്പെട്ട 14 പേർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങൾ പോരാടുമെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഹോനാംഗ് കൊന്യാക് പറഞ്ഞു.