നെയ്യാറ്റിൻകര: പ്രമുഖ പ്രൊഫഷണൽ നാടക നടനും സംസ്ഥാന അവാർഡ് ജേതാവുമായ അരുമാനൂർ ദിലീപ് നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രം മറവന്റെ ചിത്രീകരണം പൂർത്തിയായി. വെള്ളായണി കായൽ പ്രദേശത്തും അതിരപ്പിള്ളിയിലുമായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ജോഷ്വാ റൊണാൾഡോയാണ് സംവിധായകൻ. ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തും.