
പത്തനംതിട്ട : അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടും അട്ടപ്പാടി ആരോഗ്യ നോഡൽ ഓഫീസറുമായിരുന്ന ഡോ. ആർ. പ്രഭുദാസിനെ സ്ഥലംമാറ്റിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. അട്ടപ്പാടിയിൽ തന്റെ സന്ദർശനത്തിന് ശേഷം പൊതുഅന്തരീക്ഷത്തെ മലീമസമാക്കുന്ന തരത്തിലുളള സമീപനമുണ്ടായതായും മന്ത്രിപറഞ്ഞു.
പി.ജി. ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യങ്ങളെ സർക്കാർ അനുഭാവപൂർവമാണ് പരിഗണിക്കുന്നത്. 373 നോൺ റസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഒന്നാം വർഷ പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട് നടപടി വൈകുന്നത് സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിൽ കേസുളളതിനാലാണ്. സംസ്ഥാന സർക്കാരിന് ഇതിൽ യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.