
ശ്രീനഗർ: കാശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും പ്രമേയം പാസാക്കി നാഷണൽ കോൺഫറൻസിന്റെ ന്യൂനപക്ഷ സെൽ. ഇതടക്കം മൂന്ന് പ്രമേങ്ങളാണ് ഇന്നലെ പാർട്ടി അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ പാസാക്കിയത്. പണ്ഡിറ്റുകളുടെ ക്ഷേത്രങ്ങളുടേയും മറ്റും വിഷയങ്ങളും ഇതിൽപ്പെടും. മൂന്ന് ദശാബ്ദമായി കാശ്മീരിലേക്കുള്ള തിരിച്ചുവരവിനും പുനരധിവാസത്തിനുമായി കാത്തിരിക്കുകയാണ് കാശ്മീരി പണ്ഡിറ്റുകൾ. ഇത് വളരെ പ്രാധാന്യമേറിയ വിഷയമാണ് - മുതിർന്ന നേതാവ് അനിൽ ധർ പറഞ്ഞു. വിഷയം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.