vass

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾക്ക് ശാശ്വതപരിഹാരമേകുന്ന മില്ലറ്റ്‌സ് എന്ന ചെറുധാന്യങ്ങളുമായി തിരുവനന്തപുരം കാട്ടായിക്കോണത്തെ വാസ് ഗ്രൂപ്പ്. ഭാരതത്തിലെ പരമ്പരാഗത ഭക്ഷണമായിരുന്നു മില്ലറ്റ്‌സ്. ഇവയ്ക്കുപകരം അരിയും ഗോതമ്പും നിത്യഭക്ഷണത്തിൽ ഇടംപിടിച്ചതോടെയാണ് ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചതെന്ന് വാസ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

തിന, കവടപ്പുല്ല്, കൂവരക്, ചാമ, ബ്രൗൺടോപ്പ് മില്ലറ്റ് എന്നീ മില്ലറ്റുകൾക്ക് സവിശേഷ പോഷകഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. ശ്വാസകോശം, നാഡീവ്യൂഹം, മജ്ജ, കരൾ, പ്രത്യുത്പാദന അവയവങ്ങൾ എന്നിവയെ ശുദ്ധീകരിക്കാൻ മില്ലറ്റ്‌സിന് കഴിയും. ധാന്യങ്ങളായതിനാൽ മില്ലറ്റ്‌സിന് പാർശ്വഫലങ്ങളുമില്ല. ആറാഴ്‌ച തുടർച്ചയായി അഞ്ചുതരം മില്ലറ്റ്‌സ് ഉപയോഗിച്ചാൽ ജീവിതശൈലീ രോഗങ്ങളിൽ മാറ്റമുണ്ടാകുമെന്നും വാസ് ഗ്രൂപ്പ് പറയുന്നു.

വാസ് ഗ്രൂപ്പ് 100 ശതമാനം ജൈവവും പോളിഷ് ചെയ്യാത്തതുമായ മില്ലറ്റ്‌സ് വീട്ടുപടിക്കൽ എത്തിക്കും. ഫോൺ: 94976 99566, 97785 79866 ഓൺലൈനിൽ വാങ്ങാൻ: https://vassmillets.com/