malabar

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എറണാകുളം ഷോറൂമിൽ ആർട്ടിസ്‌ട്രി ആഭരണപ്രദർശനത്തിന് തുടക്കമായി. ചലച്ചിത്രതാരം ഭാമ ഉദ്ഘാടനം ചെയ്‌തു. 19വരെ നീളുന്ന ഷോയിൽ സ്വർണം, ഡയമണ്ട്, ആമൂല്യരത്നങ്ങൾ എന്നിവയിൽ വിദഗ്ദ്ധ കലാകാരന്മാർ രൂപകല്പനചെയ്‌ത വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ പ്രദർശനവും വില്പനയുമാണുള്ളത്.

നൂറ്റാണ്ടുകളായി പലരാജകുടുംബങ്ങൾ പൈതൃകസ്വത്തായി കൈമാറിവരുന്നതും പൗരാണികാലത്ത് ഉപയോഗിച്ചിരുന്നതുമായ അമൂല്യ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഷോയുടെ സവിശേഷതയാണ്. ഇന്ത്യയിലെ വ്യത്യസ്‌ത സംസ്കാരങ്ങളിലുൾപ്പെടുന്ന ജനവിഭാഗങ്ങൾ ഉപയോഗിക്കുന്ന താലി ആഭരണങ്ങളും ഷോയിലുണ്ട്. ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അപൂർവമായ മാണിക്യ, മരതക, രത്നക്കല്ലുകളുടെ വലിയശേഖരവും അണിനിരത്തിയിരിക്കുന്നു.

ഇന്ത്യൻ ആഭരണങ്ങളുടെ കലാമേന്മ ലോകവിപണിയിലും കാഴ്ചവയ്ക്കാനാണ് മലബാർ ഗോൾഡ് ശ്രമിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഡയമണ്ട് ആഭരണങ്ങളുടെ അപൂർവശേഖരമായ മൈൻ, അൺകട്ട് ഡയമണ്ടുകളുടെ ഇറ ബ്രാൻഡ്, വിരാസ് റോയൽ പൊൾകി ജുവലറി, അമൂല്യരത്നക്കല്ലുകളിൽ തീർത്ത പ്രഷ്യ ബ്രാൻഡ് ജുവലറി, ഭാരതീയ പാരമ്പര്യത്തനിമയുള്ള ഡിവൈൻ, എത്നിക്‌സ് ഹാൻഡ്ക്രാഫ്‌റ്റഡ് ജുവലറി, സോൾ ലൈഫ്‌സ്റ്റൈൽ ജുവലറി, സ്‌റ്റാർലെറ്റ് കിഡ്സ് ജുവലറി എന്നിവയും ഷോയുടെ ആകർഷണങ്ങളാണ്.