
ലക്നൗ: യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം.
‘ഞങ്ങളാണ് പദ്ധതിക്കു ശിലയിട്ടതെന്ന് ആരെങ്കിലും പറയുന്നത് കേൾക്കാൻ ഡൽഹി മുതൽ ഞാൻ കാത്തിരിക്കുകയാണ്. ചില ആളുകൾക്ക് ഇതൊരു ശീലമാണ്. ചിലർ യുവാവായിരിക്കുമ്പോൾ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു കാണും. ഈ ആളുകളുടെ മുൻഗണന ഭാവനയ്ക്കായിരിക്കും. എന്നാൽ, ഞങ്ങൾ അതു നടപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത് നാട മുറിച്ച ശേഷം നിർമ്മാണത്തെക്കുറിച്ചു മറക്കുന്നതു ചിലരുടെ പ്രകൃതമാണ്. യു.പിയിലെയും കേന്ദ്രത്തിലെയും ഡബിൾ എൻജിൻ സർക്കാരിന്റെ ലക്ഷ്യം പദ്ധതികൾ കൃത്യ സമയത്തു പൂർത്തിയാക്കുകയെന്നതാണ്. യു.പിയിലെ മുൻ സർക്കാരുകളെ ഇക്കാര്യത്തിൽ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സരയു, റാപ്തി, ബൻഗംഗം, രോഹിണി, ഘഹര എന്നീ നദികളെ ബന്ധിപ്പിക്കുന്ന യു.പിയിലെ സരയു കനാൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട്
പദ്ധതിയുടെ 75 ശതമാനം നിർമ്മാണം സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്തു പൂർത്തിയായതാണെന്നും ശേഷിക്കുന്ന ജോലി തീർക്കാൻ ബി.ജെ.പി അഞ്ച് വർഷമെടുത്തെന്നുമുള്ള അഖിലേഷിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
14 ലക്ഷം ഹെക്ടർ ഭൂമിയിലേക്ക് ജലസേചന സൗകര്യമൊരുക്കുന്ന പദ്ധതി, കിഴക്കൻ യു.പിയിലെ 29 ലക്ഷം കർഷകർക്ക് ഗുണം ചെയ്യും 9,800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബൽറാംപൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.