ചണ്ഡീഗഢ്: അന്താരാഷ്ട്ര അതിർത്തിയിൽ നിന്നുള്ള ബി.എസ്.എഫിന്റെ അധികാരപരിധി വർദ്ധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീം കോടതിയെ സമീപിച്ചു.
കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. വെള്ളിയാഴ്ച സുപ്രീം കോടതിക്കു മുൻപാകെ ലിസ്റ്റ് ചെയ്ത ഹർജിയിൽ, കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.