
ബാങ്കോക്ക്: ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ ഡബിൾ സക്ൾ വിഭാഗത്തിൽ ഇന്ത്യയുടെ അർജുൻ ലാൽ ജത്- രവി സഖ്യത്തിന് സ്വർണം. റായോങ്ങിലെ റോയൽ തായ് നേവി റോവിംഗ് സെന്ററിൽ നടന്ന മത്സരത്തിൽ 6 മിനിട്ട് 57 സെക്കൻഡിൽ ഫിനിഷിഷ് ചെയ്താണ് അർജുൻ-രവി സഖ്യം സ്വർണം തുഴഞ്ഞെടുത്തത്.ചൈനയുടെ ക്വിങ് ലി-ലുടോങ് ഷാങ് സഖ്യം രണ്ടാമതും ഉസ്‌ബെക്കിസ്താന്റെ ദാവ്‌റോൺ ദാവ്‌റോവ്-അബുദല്ലോ മുഖമ്മദീവ് സഖ്യം മൂന്നാമതും ഫിനിഷ് ചെയ്തു.
നേരത്തേ പുരുഷ സിംഗിൾസ് സ്കൾസ് വിഭാഗത്തിൽ ഇന്ത്യയുടെ പർമീന്ദർ സിംഗ് വെള്ളിനേടിയിരുന്നു. ഇന്ത്യയ്ക്ക് ഇനി അഞ്ച് ഫൈനൽ കൂടിയുണ്ട്.