arif

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ഇത്തവണ ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ഗവർണറെ മറികടന്ന് സിൻഡിക്കേറ്റാണ്. സിലബസ്, ചോദ്യപേപ്പർ സമിതിയിൽ അദ്ധ്യാപകരെയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെയും ഉൾപ്പെടുത്തി. ലിസ്റ്റ് ഗവർണ‌ർക്കയച്ചാൽ യോഗ്യതാ പരിശോധനയുണ്ടാവും. ഇതൊഴിവാക്കാൻ കൂടിയാണ് ഗവർണറെ വെട്ടിയത്. ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ നോമിനേറ്റ് ചെയ്യൽ തന്റെ അധികാരമാണെന്ന് ഹൈക്കോടതിയിൽ ഗവർണർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.