tornado

ഇല്ലിനോയിസ്: അമേരിക്കയിൽ കെന്റക്കി ഉൾപ്പടെ സംസ്ഥാനങ്ങളിൽ വൻ നാശനഷ്‌ടം വിതച്ച് ചുഴലിക്കാ‌റ്റ്. വെള‌ളിയാഴ്‌ച രാത്രിയിലും ശനിയാഴ്‌ച പുലർച്ചെയുമായാണ് കാ‌റ്റ് സംഹാര താണ്ഡവം നടത്തിയത്. അൻപതോളം പേർ മരിച്ചതായും മരണസംഖ്യ അതിലും കൂടിയേക്കാമെന്നും കെന്റക്കി ഗവർണർ ആന്റി ബെഷ്‌ഹിയർ പറഞ്ഞു.

കാറ്റിനെ തുടർന്നുണ്ടായ ദുരന്തങ്ങളെക്കുറിച്ച് വരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ കെന്റക്കിയിലെ മേയ്ഫീൽഡ‌ിലാണ് ടൊർണാ‌ഡോ വലിയ നാശം വിതച്ചത്. ഇവിടെ 110 പേരുണ്ടായിരുന്ന മെഴുകുതിരി ഫാക്‌ടറി തകർന്നു. ഈ ജീവനക്കാർ ഫാക്‌ടറിയിൽ കുടുങ്ങി. ഇവരിൽ പന്ത്രണ്ടുപേരെങ്കിലും മരിച്ചതായി ആന്റി ബെഷ്ഹിയർ അറിയിച്ചു.

മറ്റൊരു സംസ്ഥാനമായ ടെന്നസിയിൽ കാറ്റിനെ തുടർന്ന് മൂന്നുപേരെങ്കിലും മരിച്ചതായാണ് സംസ്ഥാന അടിയന്തരാവസ്ഥാ നിയന്ത്രണ ഏജൻസി അറിയിക്കുന്നത്. ഇല്ലിനോയിസിൽ ആമസോൺ വെയർഹൗസിന്റെ ചുമര് തകർന്നതിനെ തുടർന്ന് ജനങ്ങൾ ഉള‌ളിൽ കുടുങ്ങി. പടിഞ്ഞാറൻ കെന്റക്കിയിൽ ട്രെയിൻ പാളം തെറ്റി. ഇല്ലിനോയിസ്, മിസോറി, ആർക്കാൻസസ്, കെന്റക്കി, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ടൊർണാഡോ നാശം വിതച്ചത്.

Mayfield Kentucky, flattened in one night.

I can't even imagine how terrifying this was & how heartbreaking#mayfield #Kentuckyhttps://t.co/EDBnae36Ln pic.twitter.com/j9nY9p3RNk

— o҉o҉b҉l҉a҉h҉ (@oooblahhh) December 11, 2021