
തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ നടത്തിയ വിവാദ പ്രസംഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ എ.പി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്.
അപകീർത്തിപരമായ പരാമർശം, മതസ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ലീഗ് നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്.മന്ത്രി റിയാസിന്റെ വിവാഹം സംബന്ധിച്ച പരാമര്‍ശമാണ് വിവാദമായത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമര്‍ശം. ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇസ്ലാമിക രീതിയില്‍ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്‌മാന്‍ കല്ലായി ആരോപിച്ചിരുന്നു.