
പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ എഫ്.സി ഗോവ ബംഗളൂരു എഫ്.സിയെ 2-1ന് തോൽപ്പിച്ചു. ബംഗ്ലൂരിന്റെ ആഷിക്ക് കുരുണിയന്റെ വകയായി കിട്ടിയ സെൽഫ് ഗോളും ദേവേന്ദ്ര മുർഗനക്കർ നേടിയ ഗോളുമാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. ക്ലെയ്റ്രൺ സിൽവയാണ് ബംഗളൂരുവിന്റെ സ്കോറർ.പരുക്കൻ അടവുകൾ കണ്ട മത്സരത്തിൽ ഗോവയടെ മെൻഡോസയും ബംഗളൂരുവിന്റെ സുരേഷ് വാംഗ്ജമും ചുവപ്പ് കാർഡ് കണ്ടു. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്.സിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.