vfftgfgtfg

ടോക്യോ: ചൈനയിലെ ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്‌കരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ജപ്പാനും. ചൈനയിൽ ഉയ്ഗുർ വംശജർക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം, തായ്‌വാൻ ഭരണകൂടത്തിനെതിരായ ചൈനയുടെ നിലപാട് എന്നിവയിൽ പ്രതിഷേധിച്ചാണ് ജപ്പാന്റെ നീക്കം. ബീജിംഗ് ഒളിമ്പിക്സിന് മന്ത്രിമാരെ അയക്കേണ്ടെന്ന സർക്കാർ തീരുമാനം ചൈനീസ് സർക്കാരിനെ ഈ മാസാവസാനത്തോടെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ടോക്യോ ഒളിമ്പിക്സ് ഓർഗനൈസിംഗ് കമ്മിറ്റി മുൻ മേധാവി സീകോ ഹഷിമോടോ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ യു.എസ് , കാനഡ, ബ്രിട്ടൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഒളിമ്പിക്സ് നയതന്ത്ര തലത്തിൽ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈനയെ ആരോള തലത്തിൽ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ബഹിഷ്കരണമെന്നും ഇതിന് കടുത്ത വില നല്കേണ്ടി വരുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.