rajinikanth

സ്റ്റൈൽമന്നൽ രജനികാന്തിന് ഇന്ന് എഴുപത്തിയൊന്നാം ജന്മദിനം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് താരം ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. തലൈവരുടെ ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തുടനീളം രക്തദാന ക്യാമ്പുകൾ ഉൾപ്പടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പോസ്റ്ററുകളിലൂടെയും വീഡിയോകളിലൂടെയുമൊക്കെയാണ് ആശംസകൾ.

രജനികാന്തിനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും ആശംസയറിയിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും എന്ന പോലെ ആരോഗ്യത്തോടെയും അനുഗ്രഹീതനുമായിരിക്കൂ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്.