
ശ്രീനഗർ: കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരനെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒരു ഭീകരനെ വധിച്ചുവെന്നും ഐ ജി വിജയ് കുമാർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചയോടെ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Jammu and Kashmir | Security forces have neutralised one terrorist in an ongoing encounter in Baragam area of Awantipora
— ANI (@ANI) December 12, 2021
(Visuals deferred by unspecified time) pic.twitter.com/CCecwmOdpA
Encounter breaks out between security forces and terrorists in the Baragam area of Awantipora: Kashmir Zone Police
— ANI (@ANI) December 12, 2021
Details awaited.