dileep-kavya-meenakshi-

നടി കാവ്യ മാധവന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആരാധകർ. നടിയുടെ പഴയൊരു ചിത്രത്തിനൊപ്പം 'കാവ്യ മാധവൻ ഗേൾസ് ഫാൻസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

'പ്ലാസ്റ്റിക് സർജറി ചെയ്തിലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും അക്കാലത്തു യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളം' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

instagram

ഈ പേജിൽ മുഴുവൻ കാവ്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളുമാണ് ഉള്ളത്. അടുത്തിടെ തുടങ്ങിയ പേജിന് ഇരുപത്തയ്യായിരത്തിനടുത്ത് ഫോളോവേഴ്‌സും ഉണ്ട്. കാവ്യയ്ക്ക് പൊതുവേ മേക്കപ്പിനോട് വലിയ താത്പര്യമില്ലെന്നും, ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നുമൊക്കെ ആരാധകർ മുൻപ് കണ്ടെത്തിയിരുന്നു.