tornado-

വാഷിംഗ്‌ടൺ: യു എസിലെ ആറ് സംസ്ഥാനങ്ങളിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിൽ മരണം എൺപത് കഴിഞ്ഞു. പന്ത്രണ്ടോളം പേരെ കാണാതായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ജോ ബൈഡൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയ പ്രദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. വീടുകളും കെട്ടിടങ്ങളും തകർന്നതുൾപ്പടെ കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായത്.

ഇരുപത്തിരണ്ട് പേരുടെ മരണം സ്ഥിരീകരിച്ച കെന്റുക്കിയിൽ അടിയന്തര ദുരന്ത പ്രഖ്യാപനത്തിന് ബൈഡൻ അംഗീകാരം നൽകി. കെന്റുക്കിയിൽമാത്രം എഴുപതോളം പേർ മരിച്ചതായാണ് നിഗമനം. മെഴുകുതിരി നിർമാണ ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരിൽ കൂടുതൽ പേരും. മരിച്ചവരിൽ ആറുപേർ ഇല്ലിനോയിസിലെ ആമസോൺ ഗോഡൗണിലെ തൊഴിലാളികളാണ്. സംഭവത്തിൽ ഹൃദയം തകർന്നെന്നും തങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവ‌ർക്കുമൊപ്പമുണ്ടെന്ന് ആമസോൺ മേധാവി ജെഫ് ബെസോസ് പ്രതികരിച്ചു.

The news from Edwardsville is tragic. We’re heartbroken over the loss of our teammates there, and our thoughts and prayers are with their families and loved ones. (1/2)

— Jeff Bezos (@JeffBezos) December 12, 2021

കെന്റുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നും നൂറിൽ കൂടുതൽ ആളുകൾ മരിച്ചതായി ഭയപ്പെടുന്നുവെന്നും ഗവർണർ ആൻഡി ബെഷീർ പ്രതികരിച്ചു. സംസ്ഥാനത്ത് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

This has been one of the toughest nights in Kentucky’s history, with multiple counties impacted and a significant loss of life. I have declared a state of emergency and submitted a request to @POTUS for an immediate federal emergency declaration. https://t.co/KmMOl95t1N
1/2 pic.twitter.com/Xj5DgTZp1Z

— Governor Andy Beshear (@GovAndyBeshear) December 11, 2021

ഒരു ബോംബ് പൊട്ടിയതുപോലെയാണ് തോന്നിയതെന്ന് മേയ്ഫീൽഡ് സ്വദേശി മുപ്പത്തിയൊന്നുകാരനായ അലക്സ് ഗോഡ്മാൻ പറഞ്ഞു. ഇത്തരത്തിൽ ഒന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് അറുപത്തിയൊൻപതുകാരനായ ഡേവിഡ് നോഴ്സ്വെർത്തി അഭിപ്രായപ്പെട്ടു. 1925ൽ മിസൗറിയിലാണ് അമേരിക്കയിൽ അവസാനമായി ചുഴലിക്കാറ്റുണ്ടായത്. 695 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്.