saudi-ban-tablighi-jamaa

ജിദ്ദ : തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്ന്, രാജ്യാന്തര സുന്നി ഇസ്ലാമിക പ്രബോധന പ്രസ്ഥാനമായ തബ്ലീഗി ജമാഅത്തിനെ രാജ്യത്ത് നിരോധിച്ചു കൊണ്ട് സൗദി പുറത്തിറക്കിയ കുറിപ്പിലെ വിശേഷണമാണ് ഇത്. രാജ്യത്തെ പൗരൻമാരെ വഴിതെറ്റിക്കുന്നു എന്ന വ്യക്തമായ അപകടം തിരിച്ചറിഞ്ഞാണ് അൽ അഹ്ബാബ് എന്ന പേരിൽ സൗദിയിൽ പ്രവർത്തിക്കുന്ന തബ്ലീഗ് ജമാഅത്തിനെ സൗദി നിരോധിച്ചത്. രാജ്യാന്തര സുന്നി ഇസ്ലാമിക പ്രബോധന പ്രസ്ഥാനമായ തബ്ലീഗി ജമാഅത്തിന് നിരവധി രാജ്യങ്ങിലാണ് വേരുകളുള്ളത്.

തബ്ലീഗ് ജമാഅത്ത് നിരോധിച്ച് കൊണ്ട് സൗദി പുറത്തിറക്കിയ കുറിപ്പിൽ പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണത്തിനിടെ ആളുകൾക്ക് അവരുമായി സഹവസിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകാനും മറന്നിട്ടില്ല. രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രി സോഷ്യൽ മീഡിയയിൽ ഒരു പ്രഖ്യാപനം പള്ളികളോട് നടത്തിയിട്ടുമുണ്ട്. അതിൽ തബ്ലീഗി ജമാഅത്തിനെ 'ഭീകരതയുടെ കവാടങ്ങളിലൊന്ന്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സുന്നി ഇസ്ലാമിന്റെ ശുദ്ധമായ രൂപം പിന്തുടരാൻ മുസ്ലിംകളെ ഉദ്‌ബോധിപ്പിക്കുന്നതിലും സഹ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അന്തർദേശീയ സുന്നി ഇസ്ലാമിക് മിഷനറി പ്രസ്ഥാനമാണ് തബ്ലീഗി ജമാഅത്ത്. ഡ്രസ്സിംഗ് കോഡും ആചാരങ്ങളും വ്യക്തിപരമായ പെരുമാറ്റവും കർശനമായി പാലിക്കാൻ അവർ മുസ്ലീങ്ങളോട് അഭ്യർത്ഥിക്കുന്നു.


അൽ അഹ്ബാബ് എന്ന പേരിൽ സൗദിയിൽ പ്രവർത്തിക്കുന്ന തബ്ലീഗ് ജമാഅത്ത് 1927ൽ ഇന്ത്യയിൽ രൂപംകൊണ്ട സംഘടനയാണ്. ആത്മീയപ്രചാരണമാണ് ജമാഅത്ത് അറബ് രാജ്യങ്ങളിൽ നടത്തിവന്നിരുന്നത്.