sukumaran

മലപ്പുറം: സി പി എം നേതാവായ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് നടപടി. എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജിലെ സെക്രട്ടറിയും അദ്ധ്യാപകനുമാണ് സുകുമാരൻ.

നാല് വിദ്യാർത്ഥിനികളാണ് സുകുമാരനെതിരെ പരാതി നൽകിയത്. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മജിസ്‌ട്രേറ്റ് മുൻപാകെ വിദ്യാർത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.