
വിജയവാഡ: ഭർത്താവിന്റെ കാമുകിയെ ഭാര്യ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ലങ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ റാണിഗിരിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.വിവാഹിതനായ ഒരാളുമായി കൊല്ലപ്പെട്ട യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഇയാളുടെ ഭാര്യയാണ് കേസിലെ പ്രതി. ഇവർ യുവതിയുടെ വീട്ടിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ അരി പൊടിക്കാൻ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണെന്നും, അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.