
ലൈംഗിക കാര്യങ്ങളിൽ ആകാംക്ഷയും ആശങ്കകളുമൊക്കെ കൂടുതലുള്ള ഒരുപാടാളുകൾ നമ്മുടെ നാട്ടിലുണ്ട്. ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറ്റുമോ, പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ പറ്റുന്നുണ്ടോ തുടങ്ങി സെക്‌സുമായി ബന്ധപ്പെട്ട് ആളുകൾക്ക് നിരവധി സംശയങ്ങൾ ഉണ്ട്.
ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതാണ് ഇത്തരം സംശയങ്ങളുണ്ടാകാനുള്ള പ്രധാന കാരണം.ആശങ്കകളും സംശയങ്ങളും ഉണ്ടാകുമ്പോൾ ലൈംഗിക കൗൺസലിംഗ് അത്യാവശ്യമാണ്. സെക്‌സിനെക്കുറിച്ച് അറിവ് നേടാനും വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസിലാക്കാനും ഇത് സഹായിക്കും.
മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ പരസ്പരം തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. സെക്സിൽ ഫോർപ്ലേയ്ക്കും വളരെ പ്രാധാന്യമുണ്ട്. താൽപര്യമുള്ള ഫോർപ്ലേ രീതികളെക്കുറിച്ചു പങ്കാളികൾ പരസ്പരം സംസാരിച്ച്, ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കുക.
ആർത്തവ സമയത്തെ സെക്സ്
ആർത്തവ സമയത്ത് അടിവയറിന്റെ ഭാഗത്ത് വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്നതിനാൽ സ്ത്രീകൾ പൊതുവേ ലൈംഗിക ബന്ധങ്ങൾക്ക് വലിയ താൽപര്യം കാണിക്കാറില്ല. ആ ദിവസങ്ങളിൽ ലൈംഗിക ഉത്തേജനവും കുറവായിരിക്കും. അണുബാധ ഉണ്ടാക്കാനും സാദ്ധ്യത കൂടുതലാണ്.
ഈ സമയത്ത് അശുദ്ധയാണ് എന്ന ധാരണയിൽ പുരുഷനിൽ നിന്ന് അകന്നു നിൽക്കേണ്ട കാര്യമില്ല. ആർത്തവദിവസമാണ് എന്ന് പങ്കാളിയോട് പറഞ്ഞ്, അണുബാധയേൽക്കാതിരിക്കാൻ ശ്രദ്ധിച്ച് വേണം ലൈംഗിക ബന്ധത്തിലേർപ്പെടാൻ.